
തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രമേളയിൽ മികവിന്റെ ഉദാഹരണങ്ങളായി സ്പെഷൽ സ്കൂൾ കുട്ടികൾ. കേൾവി പരിമിതർക്ക് 22 ഇനങ്ങളും കാഴ്ചപരിമിതർക്ക് 12 ഇനങ്ങളുമാണ് മത്സരത്തിനുണ്ടായിരുന്നത്.
ഉത്പന്നങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു. 41 സ്‌പെഷൽ സ്‌കൂളുകളിൽ നിന്നായി 967 വിദ്യാർഥികളാണ് പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്തത്. വിദ്യാർഥികളെല്ലാം മികച്ച നിരവാരം പുലർത്തിയതായി വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.