photo

ചിറയിൻകീഴ്: നവ കേരള സദസിന്റെ ചിറയിൻകീഴ് മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിളംബര ഘോഷയാത്ര ഇന്നലെ ശാർക്കരയിൽ നടന്നു.കേരളപ്പിറവിയുടെ 67 വർഷം സൂചിപ്പിക്കുന്ന 67 വിളക്കുകൾ തെളിയിച്ചു.വി.ശശി എം.എൽ.എ അടക്കമുളള ജനപ്രതിനിധികളും സമൂഹത്തിന്റെ നാനാതുറകളെ പ്രതിനിധീകരിച്ചുളള അംഗങ്ങളുമാണ് തിരികൊളുത്തിയത്.മണ്ഡലത്തിലെ മംഗലപുരം, മുദാക്കൽ, കഠിനംകുളം, അഞ്ചുതെങ്ങ് എന്നീ പഞ്ചായത്തുകളിലും ഇന്നലെ വിളംബര ഘോഷയാത്ര നടന്നു. അഴൂർ, കിഴുവിലം, കടയ്ക്കാവൂർ പഞ്ചായത്തുകളിൽ വരും ദിവസങ്ങളിൽ നടക്കും. ഡിസംബർ 21നാണ് ശാർക്കര മൈതാനിയിൽ നവകേരള സദസ്സ് നടക്കുന്നത്. ഇതിനു മുന്നോടിയായി വിവിധ ദിവസങ്ങളിലായി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഒട്ടനവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്.കായിക പ്രദർശന മത്സരം,വയോജനോത്സവം,കോളേജ് പഞ്ചായത്ത് തല മത്സരങ്ങൾ, നവകേരളവും ചിറയിൻകീഴും പ്രശ്നോത്തരി, കുട്ടികളുടെ നിയമസഭ, കുടുംബശ്രീ പ്രശ്നോത്തരി സി.ഡി.എസ് തലം, കലാജാതയും വീഡിയോ വാൾ പ്രദർശനവും, ശാർക്കര കേന്ദ്രീകരിച്ച് പ്രത്യക പരിപാടി, കുടുംബശ്രീ ഉത്സവം, ശാർക്കര മൈതാനത്തെ മെഗാ ഈവന്റ്, സംഗീത ശില്പം എന്നിവ നടക്കും. ഇതിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ വി.ശശി എം.എൽ.എ, നവ കേരള സദസ് സംഘാടകസമിതി ഭാരവാഹികളായ മനോജ് ബി.ഇടമന, ആർ.സുഭാഷ്, പി.മുരളി, കെ.ദിനേശ്,അനിൽകുമാർ, , സ്റ്റാർലി തുടങ്ങിയവർ പങ്കെടുത്തു.