ആറ്റിങ്ങൽ: കെ.എസ്.ടി.എ ആറ്റിങ്ങൽ ഉപജില്ലാ സമ്മേളനം ഒമ്പതിന് ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.സംഘാടകസമിതി രൂപീകരണ യോഗം സി.പി.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.എൻ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റിയംഗം എസ്.സതീഷ് കുമാർ,കെ.എസ്.ടി.എ ജില്ലാ ട്രഷറർ ബി.എസ്.ഹരിലാൽ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.സുഭാഷ്, സബ് ജില്ലാ സെക്രട്ടറി എം.ബാബു, സബ് ജില്ലാ പ്രസിഡന്റ് എം.മഹേഷ് എന്നിവർ സംസാരിച്ചു.സംഘാടക സമിതി ചെയർപേഴ്സനായി മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയെയും, കൺവീനറായി എം.ബാബുവിനേയും തിരഞ്ഞെടുത്തു.