
ഉദിയൻകുളങ്ങര: കൊവിഡ് മഹാമാരിക്കാലത്ത് കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന യുവാവ് ജീവൻ നിലനിറുത്താൻ കനിവുള്ളവരെ തേടുന്നു. നെയ്യാറ്റിൻകര മരുതത്തൂർ മേലെ പുതു വീട്ടിലെ അനന്ദു അശോകനാണ് (19) രക്താർബുദം ബാധിച്ച് ചികിത്സ തേടുന്നത്. പെരുമ്പഴുതൂർ പോളിടെക്കിനിക്കിലെ ഒന്നാം വർഷ കമ്പ്യൂട്ടർ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു അനന്ദു. പഠന കാലത്ത് ഉണ്ടായ തലക്കറക്കമായിരുന്നു അസുഖത്തിന്റെ തുടക്കം. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാസങ്ങളോളം ചികിത്സ തേടി. ആർ.സി.സി യിലെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. ഡോണറുടേത് അടക്കം 55 ലക്ഷം രൂപയാണ് വേണ്ടത്. എറണാകുളം അമൃത ആശുപത്രിയിലാണ് ട്രാൻസ്‌പ്ലാന്റേഷൻ നടത്താൻ ശ്രമിക്കുന്നത്. കൊവിഡ് കാലയളവിൽ മരുതത്തൂരിലെ രോഗബാധിതർക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും മരുന്നുകൾ,പച്ചക്കറി കിറ്റുകൾ നൽകാൻ അനന്ദു പരിശ്രമിച്ചിരുന്നു. വിവിധ സംഘടനകളിൽ നിന്ന് ശേഖരിച്ചാണ് സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. മാരായമുട്ടം ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോഴും കുട്ടികൾക്കുള്ള ചികിത്സകൾക്കായി ധനശേഖരണവും അനന്ദുവിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. കൂലിവേലക്കാരനായ അശോക് - തുളസി ദമ്പതികളുടെ മകനാണ്. അനന്ദുവിന് സഹായം നൽകാൻ ധനലക്ഷ്മി ബാങ്കിന്റെ ധനുവച്ചപുരം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് . A/c No- 020400100056110 IFSC - DLXB0000204 ഗൂഗിൾ പേ നമ്പർ 8138831621