
വെഞ്ഞാറമൂട്:ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സിവിൽ സർവീസ് സംരക്ഷണ ജാഥക്ക് വെഞ്ഞാറമൂട്ടിൽ സ്വീകരണം നൽകി.സി.പി.ഐ. സംസ്ഥാന കൗണ്‍സിൽ അംഗം മുല്ലക്കര രത്‌നാകരൻ യോഗം ഉദ്ഘാടനം ചെയ്തു.സി.പി.ഐ ജില്ലാ നിർവാഹക സമിതി അംഗം എ.എം.റൈസ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗൽ, ചെയർമാൻ ഷാനവാസ് ഖാൻ, മില്‍മാ ചെയർമാൻ മണി വിശ്വനാഥ്, ജില്ലാ പഞ്ചായത്തംഗം ബിൻഷാ.ബി.ഷറഫ്,സി.പി.ഐ വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി പി.ജി.ബിജു എന്നിവർ സംസാരിച്ചു.