
തിരുവനന്തപുരം : മന്ത്രി പി. രാജീവിന്റെ പേരിൽ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാനുള്ള ശ്രമം പൊളിഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ സൈബർ ക്രൈം പൊലീസിന് മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വ്യവസായ വകുപ്പിലെ ഉദ്യോഗസ്‌ഥരുടെ ഫോണിലേക്ക് മന്ത്രിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നു പണം ആവശ്യപ്പെട്ട് സന്ദേശം എത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ മന്ത്രിയുടെ ഓഫിസിൽ അറിയിച്ചു. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്. മരാമത്ത് സെക്രട്ടറിയുടെ പേരിലുണ്ടാക്കിയ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് വഴി മരാമത്ത് എൻജിനിയറുടെ ഒരു ലക്ഷം രൂപ അടുത്തിടെ തട്ടിയെടുത്തിരുന്നു.