
നെയ്യാറ്റിൻകര : വിശ്വഭാരതി പബ്ലിക് സ്കൂൾ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം സംഗീതജ്ഞനും സിനിമാ പിന്നണിഗായകനുമായ ജി.വേണുഗോപാൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന നിർവഹിച്ചു. സീനിയർ പ്രിൻസി പ്പൽ എസ്.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജി.പി.സുജ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ ആർ.വി. സനിൽകുമാർ,ട്രസ്റ്റ് സെക്രട്ടറി മുരളീകൃഷ്‌ണൻ, വാർഡ് കൗൺസിലർ ഗ്രാമം പ്രവീൺ,സ്‌കൂൾ പ്രതിനിധി സന്ദീപ് ശബരി,സ്കൂൾ ഹെഡ് ഗേൾ കുമാരി,അഞ്ജലി കൃഷ്‌ണ എന്നിവർ പങ്കെടുത്തു.