വെഞ്ഞാറമൂട്∙ നെഹ്‌റു യൂത്ത് സെന്റർ ആൻഡ് ദൃശ്യാ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഡ്വ.വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം താര നിശയോടെ ഇന്ന് സമാപിക്കും. വൈകിട്ട് 5ന് ആരംഭിക്കുന്ന സമാപന സമ്മേളനം ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.യോഗത്തിൽ മീരാൻ സാഹിബ് സ്മാരക അവാർഡ് ശ്രീഗോകുലം മെഡിക്കൽ കോളജ് എം.ഡി കെ.കെ.മനോജൻ,അബുഹസ്സൻ സ്മാരക അവാർഡ് കാഥികൻ അയിലം ഉണ്ണിക്കൃഷ്ണൻ എന്നിവർക്ക് നൽകും. തുടർന്ന് നാടക മത്സര വിജയികൾക്കുള്ള അവാർഡ് വിതരണം അടൂർ പ്രകാശ് എം.പി,എ.എ.റഹിം എം.പി, ബി.എസ്.ബാലചന്ദ്രൻ, കോലിയക്കോട് എൻ.കൃഷ്ണൻ നായർ,പാലോട് രവി,രമണി പി.നായർ,ജെ.ആർ,പത്മ കുമാർ എന്നിവർ പങ്കെടുക്കും രാത്രി 8ന് സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ നടൻ ദിലീപ്,കലാഭവൻ ഷാജോൺ,മനോജ് ഗിന്നസ്,ജാഫർ ഇടുക്കി,അയ്യപ്പ ബൈജു,അനീഷ് ചിറയിൻകീഴ്,കല്ലറ ഗോപൻ,നോബി മാർക്കോസ്,എസ്.എസ്.അവനി എന്നിവരെ അണിനിരത്തി താര നിശ നടക്കും. തുടർന്ന് ഗാനമേള.