
പാറശാല: പാറശാല ശ്രീകൃഷ്ണ കോളേജ് ഒഫ് ഫാർമസി ആൻഡ് റിസർച്ച് സെന്ററിൽ നടന്ന ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. 22ന് പാറശാലയിൽ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർത്ഥവും, പാറശാല ഗ്രാമപഞ്ചായത്തിനെ സമ്പൂർണ എച്ച്.ഐ.വി സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങളുടെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പാറശാല ഗ്രാമപഞ്ചായത്ത്, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, എച്ച്.ഐ.വി സാക്ഷരതാ പ്രവർത്തനങ്ങളുടെ നോഡൽ ഏജൻസിയായ ഐ.ആർ.ഡി തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അദ്ധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണ കോളേജ് ഒഫ് ഫാർമസി ആൻഡ് റിസർച്ച് സെന്റർ മാനേജിംഗ് ട്രസ്റ്റി ഗീതാ മണികണ്ഠൻ, കോളേജ് പ്രിൻസിപ്പൽ ഡോ.പ്രശോഭ് ജി.ആർ, പരശുവയ്ക്കൽ പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ.സോണി കൃഷണ, പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.വീണ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിനുതകുമാരി,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബി.കെ.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസും കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ അവതരിപ്പിച്ച സ്‌കിറ്റ്, ഫ്ളാഷ്മോബ് എന്നിവയും നടന്നു.