
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബി.ബി.എ. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി നവംബർ പരീക്ഷയുടെ പ്രാക്ടിക്കൽ 7, 8 തീയതികളിൽ നടത്തും.
രണ്ടാം സെമസ്റ്റർ ബി.പി.എ. (ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 13, 14 തീയതികളിൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നടത്തും.
കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും ജനുവരി 31ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ (റഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾക്ക് ജനുവരി ഒന്ന് മുതൽ ആറ് വരെ പിഴയില്ലാതെയും എട്ട് വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ.
2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ഒന്നാം സെമസ്റ്റർ എം.ബി.എ മേഴ്സി ചാൻസ് പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി ഒന്ന് മുതൽ ആറ് വരെയും പിഴയോടുകൂടി എട്ട് വരെയും അപേക്ഷിക്കാം.
പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: കേരള സെറാമിക്സ് ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവിപാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ (കാറ്റഗറി നമ്പർ 189/2022) തസ്തികയിലേക്ക് ഡിസംബർ 4 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ
പരിശോധിച്ച് രേഖകൾ അപ്ലോഡ് ചെയ്തശേഷം സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം.