
തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്‌സ് മെട്രോ പൊളിറ്റൻ കത്തീഡ്രലിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചരിത്ര സാംസ്‌കാരിക പ്രദർശനം സംഘടിപ്പിച്ചു. തിരുവനന്തപുരം രൂപതാ സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് രാജപ്പൻ ഉദ്‌ഘാടനം ചെയ്‌തു. ഇടവക വികാരി വിൽഫ്രഡ് അദ്ധ്യക്ഷനായി.സിബി കാട്ടാമ്പള്ളി,ഫാ.സിൽവസ്റ്റർ കുരിശ്,അലോഷ്യസ്, എലിസബത്ത് എന്നിവർ സംസാരിച്ചു.ചരിത്ര സെമിനാറും സംഘടിപ്പിച്ചു. ദേവാലയത്തിന്റെ സവിശേഷ ചരിത്രം വരച്ചുകാട്ടുന്ന അപൂർവ ചിത്രങ്ങളും പെയിന്റിംഗുകളും നാണയ ശേഖരങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.ജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ഇടവകയിലെ 47 കുടുംബ കൂട്ടായ്‌മകളിലെ 400 ഓളം നേതാക്കൾ ഒത്തുചേരുന്ന സംഗമം നടക്കും.ഇടവകയിലെ 250 കലാപ്രതിഭകൾ ചേർന്നൊരുക്കുന്ന കലാസന്ധ്യയുമുണ്ടാകും.നാളെ ജൂബിലി ആഘോഷം സമാപിക്കും.