തിരുവനന്തപുരം: യുവജനങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പിനെക്കുറിച്ച് ബോധവത്കരണമുണ്ടാക്കാൻ സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളെ അണിനിരത്തി മിനി മാരത്തൺ സംഘടിപ്പിച്ചു. 'റൺ ഫോർ വോട്ട്' എന്ന പേരിൽ നടന്ന മാരത്തൺ കളക്ടർ ജെറോമിക് ജോർജ് ഫ്‌ളാഗ് ഒഫ് ചെയ്തു. കവടിയാർ വിവേകാനന്ദ പാർക്ക് മുതൽ കനകക്കുന്ന് വരെ നടന്ന മാരത്തണിൽ അസിസ്റ്റന്റ് കളക്ടർ അഖിൽ.വി. മേനോൻ,ഡെപ്യൂട്ടി കളക്ടർ സബിൻ സമീദ് തുടങ്ങിയവർ പങ്കെടുത്തു.