തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആറ്റിപ്ര ഗവ.ഐ.ടി.ഐയിലെ റെഡ് റിബൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനാചാരണം സംഘടിപ്പിച്ചു.ട്രെയിനിംഗ് സൂപ്രണ്ട് ആൻഡ് പ്രിൻസിപ്പൽ സുഭാഷ്. സി.എസ് അദ്ധ്യക്ഷത വഹിച്ചു. വേളി എഫ്.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ അനി.വി.എസ് ബോധവത്കരണ ക്ലാസ്‌ നയിച്ചു.ട്രെയിനീസ് കൗൺസിൽ ചെയർമാൻ രോഹിത്. ഡി.എസ് എയ്ഡ്‌സ് പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ട്രെയിനിംഗ് ഇൻസ്‌ട്രക്ടറും റെഡ് റിബൺ ക്ലബ്‌ കോ ഓർഡിനേറ്ററുമായ കൃഷ്ണപ്രസാദ് കെ.ആർ സ്വാഗതവും ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ സോണി എസ്.പിള്ള നന്ദിയും പറഞ്ഞു.റെഡ് റിബൺ ക്ലബ് പ്രസിഡന്റ് നന്ദു സുരേന്ദ്രൻ, സെക്രട്ടറി അനുഷ, ഷിജി. എം.എസ്, സന്തോഷ്‌ എന്നിവർ നേതൃത്വം നൽകി.