പാലോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പാലോട് മേഖല സംഘടിപ്പിക്കുന്ന ഗ്രാമശാസ്ത്ര ജാഥ പദയാത്രയായി ഇന്ന് പെരിങ്ങമ്മല എൻ.എസ്.എസ് ജംഗ്ഷൻ മുതൽ നന്ദിയോട് വരെ നടക്കും.രാവിലെ 10ന് സി.കെ.സദാശിവന്റെ അദ്ധ്യക്ഷതയിൽ ഡോ.ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യും.അഡ്വ.വിജയൻ സ്വാഗതവും അഭിജിത് ശേഖർ നന്ദിയും പറയും.ഡോ.കവിത ജാഥാ ക്യാപ്റ്റനായ പദയാത്രയുടെ സമാപനം വൈകിട്ട് 5ന് നന്ദിയോട് ജംഗ്ഷനിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജി.കോമളം,പി.എസ്.ബാജിലാൽ,പേരയം ശശി എന്നിവർ സംസാരിക്കും.