
വെള്ളനാട്:കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ 2023 ലെ ട്രാൻസ്ജെൻഡർ ടാർഗെറ്റഡ് ഇൻട്രോവെൻഷൻ പ്രോജക്റ്റിൽ സംസ്ഥാനത്തിലെ മികച്ച പ്രോജക്റ്റിനുള്ള അവാർഡിന് ഡെയിൽ വ്യൂ ട്രാൻസ്ജെൻഡർ ടി.ജി.സുരക്ഷ പ്രോജക്ട് അർഹമായി.പാലക്കാട് നടന്ന സംസ്ഥാനതല ചടങ്ങിൽ വി.ശ്രീകണ്ഠൻ.എം.പിയിൽ നിന്ന് ഡെയിൽ വ്യൂ ഡയറക്ടർ സി.എസ്.ഡിപിൻ ദാസ് പുരസ്കാരം ഏറ്റുവാങ്ങി.പ്രോജക്റ്റ് ഡയറക്ടർ ഡോ.ശ്രീലത.ആർ,പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ,പാലക്കാട് ഡി.എം.ഒ ഡോ.വിദ്യ തുടങ്ങിയവർ പങ്കെടുത്തു.
എയിഡ്സ് രോഗത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്, രോഗനിർണയം, മുൻകരുതലുകൾ, പോസിറ്റീവ് ആയവർക്കുള്ള തുടർ ചികിത്സ സഹായം, പുനരധിവാസം കൗൺസലിംഗ് തുടങ്ങിയ പദ്ധതികൾ ഈ പ്രോജക്റ്റിൽ ഉൾപ്പെടുന്നു.