christ-nagar-college

മലയിൻകീഴ് : മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ഇംഗ്ലീഷ് വകുപ്പ് ഫിസ്ക്സ് വകുപ്പുമായി ചേർന്ന് അഖിലേന്ത്യാ അന്തർസ്കൂൾ ക്വിസ് മത്സരം 'കോഗ്നിസൻസ് സംഘടിപ്പിച്ചു.ഗവ.മോഡൽ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.വൈഷ്ണവ് ദേവ് ,വി.ആദിത്യൻ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും

ലയോള സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ എൽ.അനന്തകൃഷ്ണൻ,അശ്വിൻ,അശ്വിൻ രാജ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും നേടി.മൂന്നാം സ്ഥാനം ലയോള സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഇഷാൻ സജയ്, വൈഷ്ണവ് എ.നായർ എന്നിവർക്ക് ലഭിച്ചു.വിറാസ് ഇൻസ്റ്റിറ്റ്യൂട്ട് (കണ്ണൂർ യൂണിവേഴ്സിറ്റി),കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആനന്ദ് പ്രഭാകർ ക്വിസ് മാസ്റ്ററായി.പാത് വെയ്സ് അക്കാദമി ഡയറക്ടർ രമ്യാ റോഷിനി മുഖ്യാതിഥിയായിരുന്നു.ഒന്നാം സമ്മാനം പതിനയ്യായിരം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം പതിനായിരം,അയ്യായിരം രൂപയുമാണ് സമ്മാനത്തുക.ക്രൈസ്റ്റ് നഗർ കോളേജ് മാനേജർ ഫാദർ.സിറിയക് മഠത്തിൽ സി.എം.ഐ,ഫിസിക്സ് വകുപ്പ് മോധാവി ഡോ.ബെന്നി ജോർജ്,ഇംഗ്ലീഷ് വകുപ്പ് മോധാവി റാണി വർഗീസ്, അദ്ധ്യാപകരായ മാനസ മെർലിൻ മാത്യു, രശ്മി ആർ,ഡോ.അനിത വി.എസ്,ഡോ.മീനു വേണുഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു.