
നെടുമങ്ങാട്: ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ദീപശിഖാ റാലിയും കുട്ടികളുടെ കായിക മത്സരവും നടന്നു. കരിപ്പൂര് ഗവ.സ്കൂളിലെ ഭിന്നശേഷി കുട്ടിയായ ശിവദേവിന്റെ വീട്ടിൽ നിന്ന് ആരംഭിച്ച ദീപശിഖാ റാലി നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ സിന്ധു കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ബി.പി.സി വി.ഗംഗ സ്വാഗതം പറഞ്ഞു. മുൻ സ്പോർട്സ് താരവും ഭിന്നശേഷി കുട്ടിയുമായ അതുൽ പ്രദീപ് ദീപശിഖ ഏറ്റുവാങ്ങി. റാലി നെടുമങ്ങാട് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു.സ്കൂൾ പി.ടി.എ പ്രസിഡന്റ് അജയകുമാർ ഇൻക്ലൂസീവ് സ്പോർട്സ് ഉദ്ഘാടനം ചെയ്തു. അതുൽ പ്രദീപിനെ അനുമോദിച്ചു.വൈസ് പ്രസിഡന്റ് റെജി സംസാരിച്ചു. കായികാദ്ധ്യാപകൻ ഫ്രാങ്ക്‌ലിൻ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഫുട്ബാൾ, ഹാൻഡ് ബാൾ, ക്രിക്കറ്റ്, റിലേ ഇനങ്ങളിൽ മത്സരം നടന്നു.