
പാലോട്: ജവഹർ കോളനി ഗവ. ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഥീന ഉല്ലാസ് ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും. നെഹ്റു യുവകേന്ദ്രയും തിരുവനന്തപുരം ഗ്ലോബൽ ഗിവൺ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച മൻ കി ബാത്ത് ക്വിസ് സീസൺ 2വിൽ നെടുമങ്ങാട് താലൂക്കിൽ നിന്നും ഒന്നാം സ്ഥാനം നേടിയാണ് അഥീന ഡൽഹിയിലെത്തുന്നത്. ജവഹർ കോളനി ഇലവു പാലം തട്ടു പാലത്തിൽ വീട്ടിൽ സാമൂഹ്യ പ്രവർത്തകനും ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ ജീവനക്കാരനുമായ ഉല്ലാസ് ആത്മമിത്രത്തിന്റെയും കെ.എസ്.ആർ.ടി.സി ജീവനക്കാരി സ്മിതയുടേയും മകളാണ് അഥീന ഉല്ലാസ്. സഹോദരി അലീന ഉല്ലാസ്.