photo

നെടുമങ്ങാട്: കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ നെടുമങ്ങാട് ഗവ.കോളേജിൽ ഇംഗ്ലീഷ്,ഹിന്ദി വിഭാഗങ്ങൾ സംയുക്തമായി 'ലിംഗനീതിയുടെ മാറുന്ന മാതൃകകൾ ' എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. ആക്ടിവിസ്റ്റ് ശീതൾശ്യാം ക്വീർ പതാക വിടർത്തി ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഷീലാ കുമാരി.എൽ, വൈസ് പ്രിൻസിപ്പൽ ഡോ.അലക്സ്.എൽ, ആനന്ദജ്യോതി സി.വി, രതീഷ് കൃഷ്ണൻ.ആർ, സെമിനാർ കോഓർഡിനേറ്റർമാരായ ഡോ.ഷീനുജാമോൾ എച്ച്.എൻ,ഡോ.ജയലക്ഷ്മി.എൻ.എസ്,ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.രശ്മി.ആർ.എൽ എന്നിവർ സംസാരിച്ചു. 'ലിംഗ പരതയുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ ശീതൾ ശ്യാമും വിദ്യാർത്ഥികളും തമ്മിൽ സംവാദവും നടന്നു.അഡ്വ.കുക്കു ദേവകി, ഡോ.നൗഫൽ.എൻ, ഡോ.സുമ.എസ്, ഡോ.എം.എൻ.പരശുരാമൻ, ഡോ.ബബിത ജസ്റ്റിൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.