തിരുവനന്തപുരം: കൈത്തറി വ്യവസായം നിലനിർത്താനാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് കൈത്തറി തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് ജി.സുബോധൻ, ഹാൻഡ്ലൂം സൊസൈറ്റീസ് ജനറൽ സെക്രട്ടറി പെരിങ്ങമല വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ചിന് രാവിലെ 10.30ന് നടക്കുന്ന ധർണ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും.അഞ്ചു ലക്ഷത്തിലധികം തൊഴിലാളികളുടെ ജീവാധാരമാണ് കൈത്തറി .സർക്കാരിന്റെ അവഗണന മൂലം 600 ലേറെ സഹകരണ സ്ഥാപനങ്ങൾ അന്യംനിൽക്കുന്ന അവസ്ഥയിലാണെന്നും സുബോധൻ പറഞ്ഞു.