ആറ്റിങ്ങൽ:ആലംകോട് ഗവ.എൽ.പി.എസിൽ അന്താരാഷ്ട്ര മില്ലറ്റ് ദിനത്തോട് അനുബന്ധിച്ച് മില്ലറ്റുകളുടെ പ്രാധാന്യം മനസിലാക്കാനായി മില്ലറ്റ് ഡേ നടത്തി.വിവിധ മില്ലറ്റുകൾ ഉപയോഗിച്ചുള്ള വൈവിദ്ധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ പാചകക്കുറിപ്പ് ഉൾപ്പെടെ കുട്ടികൾ തയ്യാറാക്കി. വിവിധ മില്ലറ്റുകൾ പരിചയപ്പെടാൻ അവസരം ഒരുക്കുകയും,സ്കൂളിൽ മില്ലറ്റ് കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു. വാർഡ് കൗൺസിലർ നജാം,എസ്.എം.സി ചെയർമാൻ നാസിം എന്നിവർ പങ്കെടുത്തു. എക്കോ ക്ലബിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് മില്ലറ്റിന്റെ പ്രാധാന്യം മനസിലാകുന്ന ബോധവത്കരണ ക്ലാസും നടന്നു.