
കാട്ടാക്കട:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാട്ടാക്കട ഉപജില്ല സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം രാധിക ടീച്ചർ മുഖ്യാതിഥിയായി.കെ.എസ്.ടി.എ സബ് ജില്ലാ പ്രസിഡന്റ് പി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട ഉപജില്ലയിൽ എസ്.എസ്.എൽ.സിക്ക് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള ഇ.എം.എസ് എവർറോളിംഗ് ട്രോഫി മാറനല്ലൂർ ഹയർ സെക്കൻഡറി സ്കൂളിന് എം.എൽ.എ സമ്മാനിച്ചു.ഹയർസെക്കൻഡറിക്ക് ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള ചെറുകാട് എവറോളിംഗ് ട്രോഫി കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിച്ചു.കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രസാദ് രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.എസ്.അജി,എസ്.കെ.ബിന്ദു,കെ.ആർ.മായ,സബ് ജില്ലാ സെക്രട്ടറി എസ്.കെ.സനൽ കുമാർ,ട്രഷറർ പി.എസ്.ഷിജു എന്നിവർ സംസാരിച്ചു.