
വർക്കല : ശ്രീകൃഷ്ണനാട്യ സംഗീത അക്കാദമിയും എം.എസ്. സുബ്ബലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 16 ാം-മത് എം.എസ്.സുബ്ബലക്ഷ്മി ദേശീയ സംഗീതോത്സവം 10 മുതൽ 15 വരെ വർക്കല മൈതാനം ഗുഡ് ഷെഡ് റോഡ് എസ്. ആർ.മിനി ഒാഡിറ്റോറിയത്തിൽ നടക്കും. 10ന് വൈകിട്ട് 5ന് അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.കർണാടക സംഗീതജ്ഞ ഗായത്രി വെങ്കിട്ട രാഘവൻ ഭദ്രദീപം തെളിയിക്കും.അക്കാദമി ഡയറക്ടർ ഡോ.എം.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണവും കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ അനുസ്മരണ പ്രഭാഷണവും നടത്തും. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ,ഡോ. എം.ജയരാജു , വോയ്സ് ഓഫ് വർക്കല ജനറൽ കൺവീനർ ബി.ജോഷിബാസു,പി.രവീന്ദ്രൻ നായർ എന്നിവർ സംസാരിക്കും. തുടർന്ന് ഗായത്രി വെങ്കിട്ട രാഘവൻ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും. 11ന് പി .എസ് കൃഷ്ണമൂർത്തി, മംഗളം കൃഷ്ണമൂർത്തി,കീർത്തന എന്നിവർ നയിക്കുന്ന സംഗീത കച്ചേരി,12ന് ശിവകാമി നടരാജൻ അവതരിപ്പിക്കുന്ന വീണ കച്ചേരി,13ന് ഹൃദയേഷ് ആർ കൃഷ്ണൻ അവതരിപ്പിക്കുന്ന സംഗീതകച്ചേരി, 14ന് ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ തുഷാർ മുരളീകൃഷ്ണ അവതരിപ്പിക്കുന്ന സംഗീത കച്ചേരി . 15ന് സമാപനസമ്മേളനവും എം.എസ്.സുബ്ബലക്ഷ്മി ഇൻറർനാഷണൽ മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന മ്യൂസിക് ഇവന്റും.