പൂവച്ചൽ:നവകേരള സദസിന്റെ ഭാഗമായി പൂവച്ചൽ ഗ്രാമ പഞ്ചായത്തും ജലജീവൻ മിഷനും ചേർന്ന് സംഘടിപ്പിച്ച എക്സിബിഷൻ പൂവച്ചൽ ഗവ.യു.പി സ്കൂളിൽ നടന്നു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.സനൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജലസമൃദ്ധം എന്റെ ഗ്രാമംഎന്ന വിഷയത്തെ അടിസ്ഥാനമാക്കി വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ തയ്യാറാക്കിയ സൃഷ്ടികൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.മുൻ ജലവിഭവ വകുപ്പ് ഡയറക്ടർ ഡോ.വി.സുഭാഷ് ചന്ദ്രബോസ് ജല സംരക്ഷണത്തെ കുറിച്ച് ക്ലാസെടുത്തു.പ്രശസ്ത ഗായകൻ സുരേഷ് കല്യാണി വിശിഷ്ടാതിഥിയായി.വികസന കാര്യ സ്ഥിരം സമിതി അംഗം ടി.തസ്‌ലീം,​വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ മനോജ്‌.എം,​ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.