chakiri

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിൽ നടന്നുവരുന്ന കേരഗ്രാമം പദ്ധതി വർഷത്തിന്റെ ഭാഗമായി കേര സമിതി ആനത്തലവട്ടം കയർ ഉല്പാദക സംഘം,കാർഷിക കർമ്മസേന തുടങ്ങിയവരുടെ സംയുക്ത നേതൃത്വത്തിൽ ചകിരിചോറ് നിർമ്മാണം ആരംഭിച്ചു.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്ഘാടനം ചെയ്തു.കേരഗ്രാമം കേരസമിതി പ്രസിഡന്റ് സാംബൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ മോഹനൻ, വാർഡ് മെമ്പർ ഷീബ, കൃഷി അസിസ്റ്റന്റ് വി.സിന്ധു, പെസ്റ്റ് സ്കൗട്ട് ബി.ഗുരുദത്ത്,ചിറയിൻകീഴ് പെണ്ണൊരുമ കാർഷികകൂട്ടം കോ-ഓർഡിനേറ്റർമാരായ സിന്ധു, ജീവ, ശ്രീകുമാരി എന്നിവർ പങ്കെടുത്തു. കൃഷി ആഫീസർ എസ്. ജയകുമാർ വള നിർമ്മാണത്തിന് നേതൃത്വം വഹിച്ചു.