a-balik

വർക്കല : ഇടവ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കലാകായികമേളയായ വർണോത്സവ സമാപന സമ്മേളനവും സമ്മാനദാനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശുഭ ആർ എസ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.സതീശൻ,ഹർഷദ് സാബു,ബിന്ദു.സി,മെമ്പർമാരായ ഷീബ.ആർ,ദിവ്യ.വി,റിയാസ് വഹാബ്,നസീഫ്.എം,സിമിലിയ,ഇടവ എം.ആർ.എം.കെ.എം.എം.എച്ച്.എസ് സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ജലീൽ,വർക്കല അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് സി.ഡി.പി.ഒ ജ്യോതിഷ്മതി , സൂപ്പർവൈസർമാരായ അനീസാറാണി ,ജ്യോതി ജയറാം,പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ.ആർ തുടങ്ങിയവർ സംസാരിച്ചു. ഭിന്നശേഷിക്കാരുടെ കലാകായിക മത്സരങ്ങളും നാടൻപാട്ട് വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി.