carbon

തിരുവനന്തപുരം: ഇന്ത്യയ്ക്ക് തന്നെ മാതൃകയായ കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ചുവടുപിടിച്ച് പരിസ്ഥിതി സംരക്ഷണ മാർഗങ്ങൾ ശാസ്ത്രമേളയിൽ അവതരിപ്പിച്ചു.ബാലരാമപുരം നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥികളായ ജോബിൻ വർഗീസ്,​ അൽത്താഫ് അഹമ്മദ് എന്നിവരാണ് ഇതിന് പിന്നിൽ.കാർബൺ ന്യൂട്രൽ ആകുന്ന ഇന്ത്യയിലെ ആദ്യത്തെ നിയമസഭാ മണ്ഡലമായ കാട്ടാക്കടയിൽ നടപ്പിലാക്കിയ സോളാർ പാനൽ,​കാറ്റിൽ നിന്നുള്ള ഊർജോത്പാദനം,​ആഗോള താപനം ചെറുക്കാനുള്ള പദ്ധതികൾ,​ഓസോൺ പാളിക്കുണ്ടാകുന്ന ശോഷണം എന്നിവയെല്ലാം എങ്ങനെ പ്രതിരോധിച്ചുവെന്നും സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ജോബിനും അൽത്താഫും സംരക്ഷണ മാർഗങ്ങൾ വിശദീകരിച്ചത്. കാട്ടാക്കടയിൽ നടപ്പാക്കിയ പദ്ധതി അപ്പാടെ ഇവർ പുനരാവിഷ്‌കരിച്ചു.മികച്ച ഒരാശയമായിരുന്നു കാർബൺ ന്യൂട്രൽ കാട്ടാക്കടയെന്നും ശ്രമിച്ചാൽ എല്ലായിടത്തും അനായാസം നടപ്പാക്കാൻ കഴിയുമെന്നും ഇരുവരും പറഞ്ഞു. ആഗോള താപനത്തിന്റെ തിക്തഫലങ്ങൾ ഇനി അനുഭവിക്കേണ്ടി വരുന്നത് വരുംതലമുറയാണ്.