k

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് വലിച്ചെറിയാൻ വരട്ടെ. മലപ്പുറം ഡി.യു.എച്ച്.എസ്.എസ് പാണക്കാടിലെ പ്ലസ്‌ടു വിദ്യാർത്ഥികളായ വസുന്ദര സി, മറിയം സെക്കീർ എന്നിവർ പ്ലാസ്റ്റിക്കിൽ നിന്ന് ഇന്ധനം ഉത്പാദിപ്പിക്കുന്ന വർക്കിംഗ് മോഡലുമായാണ് എത്തിയത്. വലിയൊരു അലുമിനിയം ടിന്നിൽ പ്ലാസ്റ്രിക്ക് നിറച്ച് ചൂടാക്കും. പ്ലാസ്റ്റിക്കിന്റെ അളവനുസരിച്ച് ചൂട് കൂട്ടിയും കുറച്ചും നൽകാം. തെർമൽ ക്രാക്കിംഗ് എന്നാണ് ഈ സിദ്ധാന്തത്തെ പറയുന്നത്. ടിന്നിൽ ഘടിപ്പിച്ചിട്ടുള്ള പൈപ്പിലൂടെ ക്രൂഡ് ഓയിൽ പുറത്തുവരും. ഇത് അരിച്ചെടുത്താൽ പെട്രോളും ഡീസലും ഉണ്ടാക്കാം. ബ്രഹ്മപുരത്തെ തീപിടിത്തമാണ് കണ്ടുപിടിത്തത്തിന് അടിത്തറപാകിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഭാവിയിൽ ശാസ്ത്രജ്ഞരാകാനാണ് ഇരുവരുടെയും മോഹം.