ശംഖുംമുഖം: വിമാനത്താവളത്തിൽ വിമാനങ്ങൾക്കും യാത്രക്കാർക്കും മിന്നൽ സുരക്ഷയൊരുക്കേണ്ട ഫയർഫോഴ്സ് ജീവനക്കാരായ എട്ടു പേർ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിലെന്ന് കണ്ടെത്തി. ഇവർക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകും.

ഫയർഫോഴ്സ് യൂണിറ്റിലെ ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടി എടുക്കുന്നത് വിമാനത്താവളത്തിലെ സുരക്ഷയെ ബാധിക്കുന്നുവെന്ന് രഹസ്യ പരാതികൾ ലഭിച്ചതിനെ തുടർന്ന് എയർപോർട്ട് അതോറിട്ടി വിഭാഗത്തിലെ ഫയർഫോഴ്സിന്റെ ഹെഡ് ഓഫീസർ മനു ജേക്കബിന്റേയും വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശമുളള അദാനി ഗ്രൂപ്പിന്റെ ഫയർഹെഡ് ഓഫീസർമാർ സജ്ജയ്കുമാർ,അറാഫത്ത് കെ.അബ്ബാസ് എന്നിവരുടേയും നേതൃത്വത്തിൽ വെള്ളിയാഴ്ച്ച രാത്രി 11.30യോടെ വിമാനത്താവളത്തിലെ ഫയർഫോഴ്സിന്റെ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നവരെ കണ്ടെത്തിയത്.

ലാൻഡിംഗിനോ ടേക്ക്ഓഫിനോ എമർജൻസി ലാൻഡിംഗിനോ ഇടയിൽ റൺവേയിൽ അടിയന്തരസാഹചര്യം ഉണ്ടായാൽ ഉടൻ റൺവേയിൽ സുരക്ഷയൊരുക്കേണ്ടതും വിമാനങ്ങളുടെ ചലനങ്ങൾ ശ്രദ്ധിച്ച് വിമാനത്താവളത്തിലെ റൺവേയിൽ അതീവസുരക്ഷയൊരുക്കേണ്ടതും അതത് ഫയർഫോഴ്സ് യൂണിറ്റിനാണ്.ഇതിനായി എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ വിമാനത്താവളങ്ങളിൽ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ഫയർഫോഴ്സ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. വിമാനത്താവളത്തിലെ ഫയർഫോഴ്സ് യൂണിറ്റുകളിലെ ജീവനക്കാർക്ക് അധികജോലി ഭാരം ഉള്ളതിനാൽ വിവിധ ഷിഫ്ടുകളായിട്ടാണ് ഇവർക്ക് ഡ്യൂട്ടി സമയം .