
ശിവഗിരി: ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ 66-ാമത് ജന്മദിനമാണ് ഇന്ന്.ജന്മദിനാഘോഷം ചാലക്കുടി ഗായത്രി ആശ്രമത്തിൽ നടക്കും.രാവിലെ മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ നടക്കുന്ന ശാന്തിഹവനം മഹാഗുരുപൂജ,പാദപൂജ,സമൂഹഅർച്ചന, പൊതുസമ്മേളനം എന്നീ പരിപാടികളോടെയാണ് ദിനാഘോഷം. 1982ൽ സ്വാമി ഗീതാനന്ദയിൽ നിന്നും സംന്യാസദീക്ഷ സ്വീകരിച്ച സ്വാമി സച്ചിദാനന്ദ 30ലേറെ പുസ്തകങ്ങളുടെ രചയിതാവും നിരവധി പുരസ്കാര ജേതാവുമാണ്. ശ്രീനാരായണ ഗുരുദേവന്റെ ജീവിതതത്വവും ദർശനവും ജനഹൃദയങ്ങളിലെത്തിക്കുന്നതിനായി ആരംഭിച്ച ആദ്ധ്യാത്മിക മഹായജ്ഞമായ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും 416 ഇടങ്ങളിൽ പൂർത്തിയാക്കി. 22, 23, 24 തീയതികളിൽ 417-ാമത് യജ്ഞം ശിവഗിരിയിൽ നടക്കും.