suj

ആലപ്പുഴ: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പട്ടണക്കാട് പുതിയകാവ്
ഹരിജൻ കോളനിയിൽ സുജിത്ത് (വെളുമ്പൻസുജിത്ത്- 40) എന്നയാളെ കാപ്പ നിയമപ്രകാരം പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. സുജിത്തിനെതിരെ വിവിധ കോടതികളിലായി കേസുകളിൽ വിചാരണ നടന്നുവരവേ പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരമുള്ള കേസിൽ പ്രതിയായതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. തുടർന്ന് ഇയാൾ വൈക്കം പൊലീസ് സ്റ്റേഷനിൽ നരഹത്യശ്രമ കേസിലും പ്രതിയായി.