hob-joice

കട്ടപ്പന: വാഴവരയിൽ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴവര മോർപ്പാളയിൽ ജോയ്‌സ് എബ്രഹാം(50) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് എബ്രഹാമിനെയും, അനുജന്റെ ഭാര്യ ഡയാനയേയുംപൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് സിമ്മിംഗ്പൂളിൽ മൃതദേഹം കണ്ടത്. ഉച്ചയോടെ ഫാം സന്ദർശിക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ഈ സമയം ഷിബുവിന്റെ ഭാര്യ ഡയാന വീട്ടിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.
നാല് മാസം മുൻപാണ്‌ ജോയ്‌സും ഭർത്താവ് ജെ. എബ്രഹാമും കാനഡയിൽ നിന്നും തിരിച്ചെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് കൊടുത്തതിനാൽ ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടിൽ ഇളയ അനുജൻ ഷിബുവിനൊപ്പമാണ് താമസിച്ചിരുന്നത്. ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം.
ഇന്നലെ രാവിലെജോയ്‌സിനെ സമീപവാസികൾ കണ്ടിരുന്നു.ജോയ്‌സ് ഉൾപ്പടെ താമസിക്കുന്ന തറവാട് വീടിനുള്ളിൽ തീപ്പിടിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. കട്ടപ്പന ഡിവൈ എസ്പി വി.എ. നിഷാദ്‌മോന്റെനേതൃത്വത്തിലുള്ളപോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഇടുക്കിയിൽ നിന്നെത്തിയ വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. വീട്ടമ്മയുടെ മൃതദേഹം ഇടുക്കി മെഡിക്കൽകോളേജിലേയ്ക്ക് മാറ്റി. ഇന്ന്‌പോസ്റ്റുമോർട്ടത്തിന്‌ശേഷം ബന്ധുക്കൾക്ക് കൈമാറും.