1

നെയ്യാറ്റിൻകര: ഗാന്ധിമിത്ര മണ്ഡലം യുവജനവേദിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിൽ ആരംഭിച്ച മഹാത്മ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് തിരുവനന്തപുരം റൂറൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.കെ. സുൽഫിക്കർ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ മുഖ്യതിഥിയായി. ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ നേതാക്കളായ തിരുമംഗലം സന്തോഷ്, ബിനു മരുതത്തൂർ, ഡോ. നാരയണ റാവു, കെ.കെ. ശ്രീകുമാർ, അഡ്വ. അരുൺ. എസ്.കെ, അഡ്വ.അക്ബർ, സുദേവൻ, വിശ്വനാഥൻ, മധുസൂദനൻ നായർ, ഇരുമ്പിൽ വിശ്വൻ എന്നിവർ നേതൃത്വം നൽകി.