martin

അങ്കമാലി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാറക്കടവ് പുളിയനം കുന്നപ്പിള്ളിശ്ശേരി കുരിശിങ്കൽ വീട്ടിൽ മാർട്ടിനെ (24)യാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. അങ്കമാലി, ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ആഗസ്റ്റിൽ അയിരൂർ തിരു കൊച്ചി റസിഡൻസിയിലെ ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. അങ്കമാലി പൊലീസ് ഇൻസ്പെക്ടർ പി.ലാൽകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.എ.പോളച്ചൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.എം.കബീർ, എസ്.ജി പ്രഭ,പി.വി. ജയശ്രീ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.