arrest-


കുന്നംകുളം: അക്കിക്കാവ് കേച്ചേരി ബൈപ്പാസ് റോഡിൽ ബൈക്ക് തടഞ്ഞുനിറുത്തി യുവാവിനെ ആക്രമിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കുന്നംകുളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വടക്കെ കോട്ടോൽ സ്വദേശി മണ്ടുമ്പാൽ വീട്ടിൽ ലിഷോയെ (26) ആണ് കുന്നംകുളം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ചാലിശ്ശേരിയിൽ നിന്ന് 63 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ജയിലിൽ കഴിയുന്നതിനിടെയാണ് അക്കിക്കാവിലെ താമസക്കാരനായ പിലാക്കൽ നൗഷാദിനെ ആക്രമിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സബ് ഇൻസ്‌പെക്ടർ ഷക്കീർ അഹമ്മദ് സിവിൽ പൊലീസ് ഓഫീസർമാരായ രവികുമാർ, രതീഷ്, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.