
തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് അതിഭദ്രാസന ദേവാലയത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രദർശനം അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. 'കേരള കോൺഗ്രിഗേഷൻ ഒഫ് അവർ ലേഡി ഒഫ് സ്‌നോസ്' കൂട്ടായ്മയുടെ നേതൃത്വത്തിൽ 120 വർഷത്തെ ചരിത്രരേഖകളും 1905 മുതൽ മഞ്ഞ് മാതാവിനെ അണിയിക്കുന്ന കിരീടവും ചെങ്കോലും ഉണ്ണീ യേശുവിന്റെ കാലിൽ അണിയുന്ന സ്വർണ തളയും പ്രദർശിപ്പിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ, പുനലൂർ രൂപതാ മെത്രാൻ സിൽവസ്റ്റർ പൊന്നുമുത്തൻ, ഇടവക വികാരി വിൽഫ്രഡ് എമിലിയാസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പ്രദർശനം ഇന്ന് സമാപിക്കും.