തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വർദ്ധിപ്പിച്ച പെൻഷൻ പൂർണമായി നൽകുക, കുടിശിക നൽകുക. അവശ - ആശ്രിത പെൻഷൻ വർദ്ധിപ്പിക്കുക, മുതിർന്ന മാദ്ധ്യമ പ്രവർത്തകരുടെ സുരക്ഷാപദ്ധതി ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്.ആർ,ശക്തിധരൻ അദ്ധ്യക്ഷനായി. കെ.ജനാർദ്ദനൻ നായർ, പി.എ.അലക്സാണ്ടർ, കെ.പി.രവീന്ദ്രനാഥ്, രഞ്ജിത് ബാബു, കെ.രാജൻബാബു, സി.എ.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.