photo

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രമേളയുടെ ഭാഗമായി നടന്ന പ്രവൃത്തിപരിചയമേളയ്ക്കിടെ രണ്ട് കുട്ടികൾക്ക് മുറിവേറ്റു. പാലക്കാട് ഗുരുകുലം എച്ച്.എസ്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥി വൈഗ,​ വയനാട് നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രേസ് രാജേഷ് എന്നിവർക്കാണ് മുറിവേറ്റത്. ഗ്രേസിന്റെ കൈയിൽ നാലും വൈഗയുടെ കൈയിൽ രണ്ടും സ്റ്രിച്ചുകൾ ഇടേണ്ടിവന്നു.നെറ്റ് മേക്കിംഗ് മത്സരത്തിന്റെ അവസാനഘട്ടത്തിലാണ് കട്ടർ കൊണ്ട് വൈഗയുടെ കൈ മുറിഞ്ഞത്. മുറിവേറ്റിട്ടും മത്സരം പൂർത്തിയാക്കാൻ ശ്രമിച്ച വൈഗയ്ക്ക് പെട്ടെന്ന് തലകറക്കമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വയനാട് നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രേസ് രാജേഷിന് ബുക്ക് ബയന്റിംഗ് മത്സരത്തിനിടെയാണ് കത്തികൊണ്ട് മുറിവേറ്റത്. ചെയ്തു തീർത്ത പ്രവൃത്തിയുടെ മികവിന്റെ അടിസ്ഥാനത്തിൽ ഇരുവരും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.