
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായുള്ള മൂന്നാം വാർഷിക പദ്ധതി (2024 -25) യുടെ ആദ്യ വർക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ. വിനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായ ജെ. ജോജി, വൈ.സതീഷ്, രാഹിൽ. ആർ.നാഥ്, കുമാർ, അനിഷ, ഷിനി, സോണിയ, ആസൂത്രണ സമിതി അംഗം പി.എസ്. മേഘവർണ്ണൻ ബി.ഡി.ഒ രംജിത് എന്നിവർ സംസാരിച്ചു. പുതിയ സാമ്പത്തിക വർഷം നടപ്പിലാക്കുന്നതിനുള്ള പദ്ധതികളെകുറിച്ചുള്ള നിർദേശവും തീരുമാനങ്ങളും വർക്കിംഗ് ഗ്രൂപ്പിൽ അവതരിപ്പിച്ചു.