തിരുവനന്തപുരം : കേരളം കൈവരിക്കുന്ന അടുത്ത മുന്നേറ്റമായി ഡിജിറ്റൽ സാക്ഷരത മാറുമെന്ന് വി.കെ.പ്രശാന്ത് എം എൽ എ പറഞ്ഞു.അന്താരാഷ്ട്ര ഡിജിറ്റൽ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് തദ്ദേശ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ സംഘടിപ്പിച്ച ഡിജിറ്റൽ സാക്ഷരതാ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തദ്ദേശവകുപ്പ് അഡീഷണൽ ഡയറക്ടർ ബി.കെ.ബലരാജ് അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന ഡിജിറ്റൽ സാക്ഷരതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കില സി എച്ച് ആർ.ഡി. കൊട്ടാരക്കര ഡയറക്ടർ സുധ, ജോസ്‌നാമോൾ, രേസ്യാമ്മ ആന്റണി, സജ്‌ന സത്താർ തുടങ്ങിയവർ സംസാരിച്ചു.

പദ്ധതിയിലേക്കുള്ള വോളണ്ടിയർ രജിസ്ട്രേഷൻ പോർട്ടൽ ആരംഭിച്ചു.https://digikeralam.lsgkerala.gov.in/ എന്ന ലിങ്കിൽ കയറി വോളണ്ടിയർ രജിസ്ട്രേഷൻ ചെയ്യാം.ഉദ്ഘാടന ചടങ്ങിൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾ ഡിജി വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്തു.