
പാറശാല: അതിദരിദ്ര കുടുംബങ്ങളുടെ കുട്ടികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുമായി കൊല്ലയിൽ ഗ്രാമ പഞ്ചായത്ത്. കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെ.എസ്.ആർ.ടി.സിയുടെ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള യാത്ര കാർഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീതകുമാർ വിതരണം ചെയ്തു. കൊല്ലയിൽ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ്. സന്ധ്യ, മെമ്പർമാരായ ആർ.ബി.ജ്യോതിഷ് റാണി, സി.കെ. സിനികുമാരി, എം.മഹേഷ്, അസിസ്റ്റന്റ് സെക്രട്ടറി അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.