തിരുവനന്തപുരം: ശാസ്‌ത്രോത്സവം ഇന്ന് സമാപിക്കാനിരിക്കെ 968 പോയിന്റുമായി മലപ്പുറം കിരീടത്തിലേക്ക്. 915 പോയന്റുമായി കഴിഞ്ഞ വർഷത്തെ ജേതാക്കളായ പാലക്കാടാണ് രണ്ടാമത്. 914 പോയിന്റുമായി കോഴിക്കോട് മൂന്നാമതും 909 പോയിന്റുമായി തൃശൂർ നാലാമതുമാണ്. സമാപന ദിവസമായ ഇന്ന് എച്ച്.എസ്.ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ എട്ട് ഇനങ്ങൾകൂടി നടക്കാനുണ്ട്. ആതിഥേയരായ തിരുവനന്തപുരം 885 പോയിന്റുമായി ഏഴാമതാണ്.

സ്‌കൂൾ തലത്തിൽ 98 പോയിന്റുമായി ഇടുക്കി കൂമ്പൻപാറ ഫാത്തിമമാത ജി.എച്ച്.എസ്.എസ് ആണ് ഒന്നാം സ്ഥാനത്ത്. 93 പോയിന്റുമായി ഇടുക്കിയിലെ തന്നെ കരുമണ്ണൂർ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് തൊട്ടുപിന്നിലുണ്ട്. 85 പോയിന്റുമായി പാലക്കാട് വാണിയംകുളം ടി.ആർ.കെ എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്താണ്. സമാപന സമ്മേളനം വൈകിട്ട്‌ 4ന് കോട്ടൺഹിൽ ജി.ജി.എച്ച്‌.എസ്‌.എസിൽ വി. കെ. പ്രശാന്ത്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.