po-

നെയ്യാറ്റിൻകര: വ്ലാങ്ങാമുറി, തോണിപ്ലാവിള ആദിപരാശക്തി ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിലെ പ്രതി പിടിയിൽ. കൊല്ലം സ്വദേശി നജുമുദ്ദീനെ (52) ആണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13നായിരുന്നു സംഭവം. മറ്റൊരു മോഷണ കേസിൽ ശക്തികുളങ്ങര പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് ക്ഷേത്രത്തിലെ മോഷണ വിവരവും ഇയാൾ വെളിപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുത്തു. എട്ട് പവനും ഉത്സവ നടത്തിപ്പിനായി സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം രൂപയുമാണ് മോഷണം പോയതെന്ന് ക്ഷേത്രം അധികൃതർ പരാതി നൽകിയിരുന്നു. കൂടാതെ കാണിക്കവഞ്ചിയും മോഷ്ടിച്ചിരുന്നു.