തിരുവനന്തപുരം: പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ.എച്ച്. വത്സ (83) പേരൂർക്കട ഗവ. മോഡൽ ഹോസ്പിറ്റലിന് സമീപം കൃഷ്ണഹരിയിൽ നിര്യാതയായി. ഗവ. മോഡൽ ഹോസ്പിറ്റൽ പേരൂർക്കട, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, അടൂർ ഹോളിക്രോസ് ആശുപത്രി, ഭരണിക്കാവ് എം.ടി.എം.എം ആശുപത്രി, ആറ്റിങ്ങൽ അമർ ആശുപത്രി എന്നിവിടങ്ങളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. ഭർത്താവ്: കെ. ശരത് ചന്ദ്രൻ (റിട്ട. സിവിൽ സർജൻ). മക്കൾ: സൂരജ് .എസ് (റിട്ട. ജോയിന്റ് ഡയറക്ടർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കൃഷി വകുപ്പ്), ഡോ. സുധീപ് എസ് (എച്ച്.ഒ.ഡി ഡിപ്പാർട്ട്മെന്റ് ഒഫ് പ്രോസ്തോ, പി.എം.എസ് ഡന്റൽ കോളേജ്, വട്ടപ്പാറ ). മരുമക്കൾ: ഷീജ ജി മൂത്തേടത്ത്, സ്മിത ജെ.എൻ.