തിരുവനന്തപുരം: കോളേജ് അദ്ധ്യാപകരുടെ വിവിധ സേവന വേതന വിഷയങ്ങൾ ഉന്നയിച്ച് എ.കെ.പി.സി.ടി.എ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. സി. പദ്മനാഭൻ, ഐഫക്ടോ മേഖല സെക്രട്ടറി ഡോ. ജോജി അലക്‌സ്, വൈസ് പ്രസിഡന്റ് ഡോ. എസ്. ഷാജിത, എൻ.ജി.ഒ യുണിയൻ സംസ്ഥാന സെക്രട്ടറി പി. സുരേഷ്, എ.കെ.ജി.സി.ടി മേഖല സെക്രട്ടറി ഡോ. പ്രിൻസ് പ്രസാദ്, കേരള സർവകലാശാല അദ്ധ്യാപക സംഘടന സെക്രട്ടറി ഡോ. വി. ബിജു, കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ജയചന്ദ്രൻ, കെ.ഇ.എൻ.ടി.ഒ സംസ്ഥാന സെക്രട്ടറി വൈ. ഓസ്ബോൺ, പ്രൊഫ. പ്രതാപചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.