തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിന്റെ നവകേരള സദസിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഉദ്ഘാടനം മുതിർന്ന ഫോട്ടോഗ്രാഫർ ബി. ജയചന്ദ്രൻ നിർവഹിച്ചു. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എസ്.പി.ദീപക്,കൗൺസിലർ ഗോപകുമാർ, മുൻ മേയർ കെ. ശ്രീകുമാർ,സംഘാടകസമിതി ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. എസ്.പി. ദീപക്, കടകംപള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.എസ്. മനോജ്, എസ്.എസ് വിനോദ് എന്നിവർ സംസാരിച്ചു. ഡിസംബർ 12വരെയാണ് ഫോട്ടോഗ്രാഫി മത്സരം. kazhakkoottamnavakeralasadas@gmail.com എന്ന ഇമെയിൽ വിലാസത്തിൽ എഡിറ്റ് ചെയ്യാത്ത ചിത്രങ്ങൾ അയയ്ക്കണം. വിജയിക്കുന്ന ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് 5000, 3000, 1000 എന്നിങ്ങനെയാണ് സമ്മാനത്തുക.