തിരുവനന്തപുരം: സർക്കാരിന്റെ നിഷേധാത്മക സമീപനത്തിനെതിരെ കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് സംഘടനയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും മാർച്ചും ധർണയും നടത്തി. ധർണ കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു.സംഘടന സംസ്ഥാന പ്രസിഡന്റ് സി. ഹബീബ്,സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. അബ്ദുൾ ഹക്കീം, രാജേഷ് ഷൈമ തുടങ്ങിയവർ നേതൃത്വം നൽകി.ലോക ഭിന്നശേഷി ദിനമായ ഇന്ന് അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് ദിനാചരണത്തിൽ പങ്കെടുക്കും.