തിരുവനന്തപുരം: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഗ്ലാഡി ഹാൽവിൻ ഉദ്ഘാടനം ചെയ്തു.ഡോ. ഷർമദ് ഖാൻ ക്ലാസ് നയിച്ചു.നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എസ്. ഷൈജു, ഡോ. പി. ശിവ കുമാരി, പൊതുഭരണ വകുപ്പ് അഡീഷനണൽ സെക്രട്ടറി ജി. ഹരികുമാർ, ഡോ. പ്രിൻസ് അലക്‌സ്, ഡോ. അശ്വതി, ഡോ. ശ്രീദേവി, ഡോ. ടിന്റു, ഡോ. കാർത്തിക എന്നിവർ പങ്കെടുത്തു.