hi

കിളിമാനൂർ: ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ അദ്ധ്യാപകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ. കെ.എസ്.ടി.എ കിളിമാനൂർ സബ് ജില്ലാ വാർഷിക സമ്മേളനം പുതിയകാവ് എസ്.എൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് നൽകുന്ന വിജയനന്ദൻ എൻറോൾമെന്റ് അഡ്വ. ജയചന്ദ്രൻ വിതരണം ചെയ്തു. ജി.ഷാജഹാൻ, പി.വി.രാജേഷ്,എസ്.ജവാദ്,വി.സുഭാഷ്,പി. സജി,സുരേഷ് കുമാർ,സജിത സി.എസ്,ഷമീർ ഷൈൻ എസ്,ഷൈജു എസ്.എസ്,വി.ഡി. രാജീവ്,പ്രദീപ്കുമാർ എസ്,അനൂപ് വി നായർ, വി.രാജേഷ്,സ്മിതാ പി.കെ എന്നിവർ സംസാരിച്ചു. കിളിമാനൂർ ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജു ഖാൻ ജെ.എസ് ഉദ്ഘാടനം ചെയ്തു. അഡ്വ.ജയചന്ദ്രൻ,എസ്. ജവാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷൈജു എസ്.എസ് (സബ് ജില്ലാ പ്രസിഡന്റ്),ഷമീർ ഷൈൻ എസ് (സബ് ജില്ലാ സെക്രട്ടറി)വി.ഡി.രാജീവ്(ട്രഷറർ), പ്രദീപ് എസ്.എസ്,മനോജ് എസ്,അനൂപ് വി നായർ(വൈസ് പ്രസിഡന്റുമാർ)രാജേഷ് വി, ഒ.ആശാ ദേവി,ബിനോയി എസ്(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.