
വെഞ്ഞാറമൂട്: നെഹ്‌റു യൂത്ത് സെന്റർ ആന്റ് ദൃശ്യാ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്‌മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം താരനിശയോടെ സമാപിച്ചു. സമാപന സമ്മേളനം ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.
ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മീരാൻ സാഹിബ് സ്മാരക അവാർഡ് ശ്രീഗോകുലം മെഡിക്കൽ കോളജ് എം.ഡി കെ.കെ. മനോജനും, അബുഹസ്സൻ സ്‌മാരക അവാർഡ് കാഥികൻ അയിലം ഉണ്ണിക്കൃഷ്ണനും സമ്മാനിച്ചു. തുടർന്ന് നാടക മത്സര വിജയികൾക്കുള്ള അവാർഡ് വിതരണം നടന്നു. എ.എ.റഹിം എം.പി, പി.ജി.സുധീർ, എസ്. അനിൽ, അശോക് ശശി, ദീലിപ് സിതാര, വി.വി. സജി, സുരാജ് വെഞ്ഞാറമൂട്, ദിലീപ്, കലാഭവൻ ഷാജോൺ, മനോജ് ഗിന്നസ്, അയ്യപ്പ ബൈജു, എസ്.എസ്.അവനി എന്നിവർ പങ്കെടുത്തു.